26
Sep 2025
Wed
26 Sep 2025 Wed
Masks For Mosques In Hyderabad As Part Of Ganesh Immersion Procession Arrangements

ഹൈദരാബാദ്: ഗണേഷ് വിസാരാജന്‍ ഘോഷയാത്രയില്‍ (ഗണേശോത്സവം) തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം പേടിച്ച് ഹൈദരാബാദില്‍ പള്ളികള്‍ മൂടിയിട്ടു. ഗണേശോത്സവം മുന്‍ നിര്‍ത്തി നഗരത്തിലെ മുസ്‌ലിം പള്ളികള്‍ക്ക് മുകളില്‍ തുണിയിട്ട് മറയ്ക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണിത്. ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പള്ളികള്‍ തുണിയിട്ട് മറയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് മെഹ്ദിപട്ടണം പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. പൊലിസ് നിര്‍ദേശത്തെ തുടര്‍ന്ന് അഫ്‌സല്‍ ഗഞ്ച്, ചാര്‍മിനാര്‍ തുടങ്ങിയ മേഖലകളിലെ പള്ളികള്‍ മറച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നബിദിനാഘോഷവും ഗണേശോത്സവ ഘോഷയാത്രകളും ഒരേ ദിവസങ്ങളില്‍ ആയതിനാല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതല്‍ പൊലിസ് സേനയെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നഗരത്തില്‍ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചതായും ഡി.സി.പി അറിയിച്ചു. ഗണേശ നിമജ്ജനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച നടക്കുന്ന ഗണേഷ് വിസാരാജന്‍ ഘോഷയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ഹൈദരാബാദ് സന്ദര്‍ശിക്കും. ഈ വര്‍ഷം അഞ്ച് അടിയും അതില്‍ കൂടുതലുമുള്ള 1.4 ലക്ഷം ഗണേഷ് വിഗ്രഹങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നഗരത്തിലുടനീളം ഒരു ലക്ഷം കാവി പതാകകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭാഗ്യനഗര്‍ ഗണേഷ് ഉത്സവ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ. രവിനുതല ശശിധര്‍ പറഞ്ഞു.

നഗരത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നത പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാന ബിജെപിയിലെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Hyderabad city is gearing up for the Ganesh immersion procession. Arrangements are being made for the immersion of Ganesha idols across the city on September 6. As thousands of Ganesha idols are going for the procession in a single day, the city police have made strict security arrangements.