കോഴിക്കോട്: മലബാറിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരിൽ നിന്ന് തോന്നിയ പോലെ യാത്രക്കൂലി ഈടാക്കി കാലങ്ങളായി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസ്സുടമകളെ നിയന്ത്രിക്കണമന്ന് മലബാർ ഡെവലപ്പ്മെന്റ് ഫോറം സെൻട്രൽ കമ്മിറ്റി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. ദീർഘദൂര യാത്രയ്ക്കിടയിൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ യാതൊരു സൗകര്യവും ഇല്ലെന്നും അതിനായി വൃത്തിയുള്ള കംഫർട്ട് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കണമെന്നും എംഡിഎഫ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഗതാഗത മന്ത്രിയെ അടിയന്തരമായി കാണാനും യോഗം തീരുമാനിച്ചു.
|
യോഗത്തിൽ എം ഡി എ ഫ് പ്രസിഡന്റ് എസ്. എ അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും മുൻ ജനറൽ സെക്രട്ടറിയുമായ അമ്മാർ കിഴുപറമ്പ് യോഗം ഉദ്ഘാടനം ചെയ്തു . ഭാരവാഹികളായ പി കെ കബീർ സലാല, പി എ ആസാദ്. പ്രിഥിരാജ് നാറാണത്ത്, ഒ കെ മൻസൂർ ബേപ്പൂർ, അഫ്സൽ ബാബു, അബ്ബാസ് കളത്തിൽ, സലിംപാറക്കൽ, ഷബീറലി കോട്ടക്കൽ, എം.എ ഷഹനാസ്, സജ്‌ന സലാം ഫസ്‌ലാബാനു പി കെ എന്നിവർ സംസാരിച്ചു
എയർ കേരള അടക്കം കേരളത്തിലേക്ക് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ബഡ്ജറ്റ് വിമാന കമ്പനികളുമായി ആശയ വിനിമയം നടത്തി പിന്തുണ അറിയിക്കാൻ എം ഡി എഫ് മുഖ്യ രക്ഷധികാരി ഹാരിസ് കോസ്മോസിനെ യോഗം ചുമതലപ്പെടുത്തി . ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ വി.പി നന്ദിയും പറഞ്ഞു


