22
Feb 2025
Fri
22 Feb 2025 Fri
MEC7 RIYADH
  • അക്ബര്‍ പൊന്നാനി

റിയാദ്: പ്രായമേറിയവരില്‍ ആരോഗ്യ അവബോധം നടത്തി വിജയിക്കുകയും അത് പിന്നീട് മൊത്തം സമൂഹത്തിന്റെ വ്യായാമ വിപ്ലവ വീഥിയായി പരിണമിക്കുകയും ചെയ്ത മെക് 7 ആരോഗ്യ വേദി റിയാദില്‍ 100ാം ദിനാഘോഷം ആവേശപൂര്‍വം ആചരിച്ചു. റിയാദ് ശുമൈസി ബ്രാഞ്ചാണ് വാര്‍ഷികം സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷീണിച്ചു കൊണ്ടിരുന്ന ശരീരത്തിനും അതിലേറെ തളര്‍ച്ചയില്‍ കഴിഞ്ഞ മനസ്സിനും ചുറുചുറുക്കും ആത്മവീര്യവും വീണ്ടുകിട്ടിയ നൂറ് ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കൂടുതല്‍ പേരിലേക്ക് ഈ ആരോഗ്യ – വ്യായാമ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ വിവരിച്ചു.

ശുമൈസി പാര്‍ക്കില്‍നടന്ന പൊതുപരിപാടിയില്‍ ബ്രാഞ്ച് ചീഫ് കോഓഡിനേറ്റര്‍ കണ്ണപ്പന്‍തൊടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോഓഡിനേറ്റര്‍ ഷുക്കൂര്‍ വലിയോറ ഉദ്ഘാടനം ചെയ്തു.

വാര്‍ഷികാഘോഷ സംഗമത്തില്‍ വെച്ച് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പും നല്‍കി.

ജബ്ബാര്‍ തിരൂരങ്ങാടി, ഇസ്മാഈല്‍, അഫ്‌സല്‍ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി.ടി.എ. കാദര്‍, ഗഫൂര്‍ അരിമ്പ്രത്തോടി, അബ്ദുറഹ്‌മാന്‍ ശുമൈസി എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ കരീം പൂവഞ്ചേരി, അഖിനാസ് കരുനാഗപ്പള്ളി, അതുല്‍ കൃഷ്ണ ശുമൈസി, ബദര്‍ ശുമൈസി, ഹബീബ് ശുമൈസി, ഷമീര്‍ ശുമൈസി, സയീദ് ശുമൈസി, മദനി ജിബാല, യഹിയ, അബ്ദുല്ല, ജുനൈദ്, സിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചീഫ് കോഓഡിനേറ്റര്‍ സിദ്ദീഖ് കല്ലപറമ്പന്‍ സ്വാഗതവും ഹംസ കട്ടുപ്പാറ നന്ദിയുംപറഞ്ഞു.