18
Apr 2025
Tue
18 Apr 2025 Tue
microsoft

വാഷിങ്ടണ്‍: കമ്പനിയുടെ 50ആം വാര്‍ഷികാഘോഷത്തില്‍ പ്രതിഷേധ സ്വരമുയര്‍ത്തിയ രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പുറത്താക്കി. (Microsoft fires workers who protested its support for Israeli army) ഇസ്രായേലി അധിനിവേശ സൈന്യത്തിന് മൈക്രോസോഫ്റ്റ് എഐ സാങ്കേതിക വിദ്യ നല്‍കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച്ച മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാന്റെ പ്രസംഗം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഇബ്തിഹാല്‍ അബൂസാദ് തടസ്സപ്പെടുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പനിയുടെ ഭാവി സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് അബൂസാദ് പ്രതിഷേധവുമായി വേദിയില്‍ കയറിയത്. മേഖലയിലെ അക്രമത്തിന് മൈക്രോസോഫ്റ്റ് കൂട്ടുനില്‍ക്കുന്നത് അബൂസാദി ചൂണ്ടിക്കാട്ടി.

”എഐ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാണ് താങ്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, മൈക്രോസോഫ്റ്റ് ഇസ്രായേലിന് എഐ ആയുധങ്ങള്‍ വില്‍ക്കുകയാണ്. 50,000 പേര്‍ കൊല്ലപ്പെട്ട വംശഹത്യക്കാണ് മൈക്രോസോഫ്റ്റ് പിന്തുണ നല്‍കിയിരിക്കുന്നത്”- അബൂസാദ് സുലൈമാനോട് പറഞ്ഞു.

അബൂസാദിന്റെ പ്രതിഷേധത്തിന് നന്ദി അറിയിച്ച സുലൈമാന്‍ അവരുടെ ആശങ്ക പരിഗണിക്കപ്പെടുമെന്നും അറിയിച്ചു. തുടര്‍ന്ന് കഫിയ്യ എടുത്ത് വീശിയ അബൂസാദിനെ വേദിയില്‍ നിന്ന് നീക്കം ചെയ്തു. ആഘോഷം തുടരുന്നതിനിടെയാണ് മറ്റൊരു മൈക്രോസോഫ്റ്റ് ജീവനക്കാരിയായ വനിയ അഗര്‍വാള്‍ പ്രതിഷേധവുമായി എത്തിയത്.

ഇരുവരെയും മൈക്രോസോഫ്റ്റ് പിന്നീട് പുറത്താക്കിയതായി മൈക്രോസോഫ്റ്റിന്റെ ഇസ്രായേല്‍ ബന്ധത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയായ നോ അസ്യൂര്‍ ഫോര്‍ അപാര്‍ത്തീഡ് അറിയിച്ചു.

ഈയിടെ ഗസയിയിലും ലബ്‌നാനിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ബോംബ് ഇടേണ്ട സ്ഥലങ്ങള്‍ കൃത്യമായി നിര്‍ണയിക്കുന്നതിന് മൈക്രോസോഫ്റ്റ് വികസിപ്പിച്ച എഐ ടൂളുകളും ഓപ്പണ്‍ എഐയും ഉപയോഗിച്ചതായി അസോസിയേറ്റഡ് പ്രസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

സിഇഒ സത്യ നദെല്ലയുടെ യോഗത്തില്‍ വച്ച് കമ്പനിയുടെ സൈനിക കരാറുകള്‍ക്കെതിരേ പ്രതിഷേധിച്ച അഞ്ചു ജീവനക്കാരെ ഫെബ്രുവരിയില്‍ പുറത്താക്കിയിരുന്നു.