20
Jun 2023
Sun
20 Jun 2023 Sun

ജിദ്ദ: അക്ഷരം വായനവേദി എക്‌സിക്യൂട്ടീവ് അംഗം ഷഹര്‍ബാനു നൗഷാദിന്റെ ആദ്യ കവിതാ സമാഹാരം ‘മിടിപ്പ്’ ജിദ്ദയില്‍ പ്രകാശനം ചെയ്തു. ജൂണ്‍ 19 വായനാ ദിനത്തില്‍ അക്ഷരം വായനവേദി ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവിയും ചിത്രകാരനുമായ അരുവി മോങ്ങത്തിന് പുസ്തകം കൈമാറികൊണ്ട് സാമൂഹിക, സംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ടി. അബൂബക്കര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് എ. നജ്മുദ്ധീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്ഷരം രക്ഷാധികാരി സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, കിസ്മത് മമ്പാട്, അബ്ദുള്ള മുക്കണ്ണി, നാസര്‍ വെളിയംകോട്, സി.എച്ച് ബഷീര്‍, കബീര്‍ കൊണ്ടോട്ടി, റജിയ ബീരാന്‍, ഷാജു അത്താണിക്കല്‍, മുഹ്‌സിന്‍ കാളികാവ്, എം.വി അബ്ദുല്‍ റസാഖ്, ഇബ്രാഹിം ശംനാട്, സുഹറ ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജമാല്‍ പാഷ, ഫാത്തിമ നഷ എന്നിവര്‍ ഗാനം ആലപിച്ചു. ഇഷല്‍ ഫസ്ലിന്‍ കവിത അവതരിപ്പിച്ചു. പുസ്തകത്തെക്കുറിച്ചും തന്റെ കവിതകളെക്കുറിച്ചും കവിയത്രി ഷഹര്‍ബാനു നൗഷാദ് സംസാരിച്ചു. സലാഹ് കാരാടന്‍, ഉണ്ണി തെക്കേടത്ത്, ജുനൈസ് ബാബു, ഷാജി ചെമ്മല, മന്‍സൂര്‍ ഫറോക്ക്, അന്‍വര്‍ വടക്കാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. അക്ഷരം എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എം അനീസ് ചടങ്ങ് നിയന്ത്രിക്കുകയും ഹംസ എലാന്തി സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. ആദില്‍ ഖിറാഅത്ത് നടത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക