കണ്ണിൽ ദേശീയപതാക വരച്ച് മിനിയേച്ചർ കലാകാരൻ. കോയമ്പത്തൂർ സ്വദേശിയായ യുഎംടി രാജയാണ് വേറിട്ടരീതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.
|
75ാം സ്വാതന്ത്ര്യദിനം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്ന ചിന്തയിലായിരുന്നു 52കാരനായ രാജ കണ്ണിൽ ദേശീയപതാകവരച്ചത്. ഇതിനുള്ള ആശയം ലഭിച്ചതാവട്ടെ ഇന്ത്യയെന്ന മാതൃരാജ്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്ന സ്കൂൾ പഠനകാലത്ത് കേട്ട പാഠഭാഗത്തിന്റെ ഓർമയിൽ നിന്നും.
ആഗസ്ത് 5നായിരുന്നു രാജ കണ്ണിൽ ദേശീയപതാക വരച്ചത്. കൃഷ്ണമണിക്ക് ചുവട്ടിലായി കണ്ണിലെ വെളുത്തഭാഗത്തായിരുന്നു രാജ ദേശീയപതാക വരച്ചത്. 20 മിനിറ്റാണ് രാജ ദേശീയ പതാക കണ്ണിൽ പ്രദർശിപ്പിച്ചത്. ദേശഭക്തിഗാനത്തിന്റെ പശ്ചാത്തലത്തില് രാജ കണ്ണിലെ ദേശീയപതാകയുടെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





