റബ്ബര്‍ താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി; കോട്ടയത്ത് റബ്ബര്‍ വ്യവസായ സമുച്ചയം
|
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തില്‍ റബ്ബര്‍ താങ്ങുവില 180 രൂപയാക്കി. 10 രൂപയാണ് കൂട്ടിയത്. കോട്ടയത്ത് റബ്ബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷന്‍ മേഖലയില്‍ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.പൊതു സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ 43 കോടി, കശുവണ്ടി മേഖല 53.36 കോടി, കാഷ്യു ബോര്‍ഡിന് 40.81 കോടി, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടി, കയര്‍ വ്യവസായം 107.64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
കൊച്ചി ബംഗളുരു വ്യവസായ ഇടനാഴി 200 കോടി, വിവര സാങ്കേതിക മേഖല 507.1 കോടി, കേരളാ സ്‌പേസ് പാര്‍ക്കിന് 52.5 കോടി, 2000 വൈഫൈ ഹോട്‌സ്‌പേട് 25 കോടി, ഇന്‍ഫോ പാര്‍ക്കിന് 66.75 കോടി, ഐടി മിഷന്‍ 119.19 കോടി എന്നിവക്ക് പുറമെ അന്താരാഷ്ട്ര എ.ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Minimum support price for rubber increased to Rs 180 from Rs 170 in Kerala budget.


