03
May 2023
Mon
03 May 2023 Mon

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ണ്ട​ര്‍ സെ​വ​ന്‍റീ​ന്‍ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ന്‍റ ഗേ​റ്റ് കായികമന്ത്രി വി അബ്ദുർറഹ്മാന്റെ നിർദേശത്തെ തുടർന്ന് തു​റ​ന്നു​കൊ​ടു​ത്തു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റും കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ​യു​മാ​യ പി വി ​ശ്രീ​നി​ജ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ത​ട​ഞ്ഞ​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ പൂട്ട് പൊ​ളി​ക്കാ​ന്‍ കാ​യി​ക​മ​ന്ത്രി മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍​ദേ​ശിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പു​ല​ര്‍​ച്ചെ മു​ത​ല്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ കാ​ത്തു​നി​ന്ന നൂ​റു ക​ണ​ക്കി​ന് കു​ട്ടി​ക​ൾക്ക് പത്തുമണിയോടെയാണ് അകത്ത് പ്രവേശിക്കാനായത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മറ്റൊരു ​​ഗേറ്റ് തുറന്നുനൽകിയതോടെയാണിത്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന് സ്റ്റേഡിയത്തിന്‍റെ വാ​ട​കകുടിശ്ശികയായ എട്ടുലക്ഷത്തോളം രൂപ കി​ട്ടാ​ത്ത​ത് കൊ​ണ്ടാ​ണ് ഗേ​റ്റ് പൂ​ട്ടി​യ​തെ​ന്നാ​യി​രു​ന്നു ശ്രീനിജൻ​ എം​എ​ല്‍​എ​യു​ടെ വിശദീകരണം. ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും എം​എ​ല്‍​എ പറയുകയുണ്ടായി. ‌

അ​തേ​സ​മ​യം ബ്ലാ​സ്റ്റേ​ഴ്‌​സി​ന് കു​ടി​ശ്ശിക​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ മാ​സം വ​രെ​യു​ള്ള വാ​ട​ക​തു​ക കൃ​ത്യ​മാ​യി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യു.​ഷ​റ​ഫ​ലി പ​റ​ഞ്ഞു. ട്ര​യ​ല്‍​സ് ന​ട​ത്താ​ന്‍ കൗ​ണ്‍​സി​ലി​നോ​ട് പ്ര​ത്യേ​ക അ​നു​മ​തി തേ​ടേ​ണ്ട കാ​ര്യ​മില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക