25
Jun 2024
Mon
25 Jun 2024 Mon
Suresh Gopi commissioner

തിരുവനന്തപുരം: വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തുന്ന സിനിമാ സ്‌റ്റൈല്‍ പ്രകടനം തുടരുന്നു. ( Minister V Shivankutty accused Suresh Gopi disrespect National anthem ) കേരള ഒളിംപിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് ഏറ്റവും പുതിയ സംഭവം. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലാണ് സുരേഷ് ഗോപി പെരുമാറിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസില്‍ തന്റെ പേരില്ലാത്തതാണ് സുരേഷ് ഗോപിയെ പ്രകോപിച്ചതെന്നാണ് സൂചന. രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ് ഗോപിയുടെ പേര് ഇടം പിടിച്ചത്. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് തുടങ്ങിയപ്പോള്‍ത്തന്നെ ബഹിഷ്‌കരണമെന്നോണം സുരേഷ് ഗോപി വേദിയില്‍ നിന്നിറങ്ങി വിദ്യാര്‍ഥികള്‍ക്കിടയില്‍ ചെന്ന് നിന്നു. സുരേഷ് ഗോപിയെ തൊട്ടടുത്ത് കണ്ടതോടെ വിദ്യാര്‍ഥികള്‍ ബഹളം തുടങ്ങി. അതോടെ പരിപാടി അലങ്കോലമായി.

ദേശീയഗാനാലാപനത്തിനുശേഷം പ്രസംഗവും അതിനുശേഷം ഒളിംപിക് റണ്ണിന്റെ ഫ്‌ളാഗ് ഓഫുമായിരുന്നു ഗവര്‍ണര്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതിനുമുന്‍പു തന്നെ സുരേഷ് ഗോപി കുട്ടികള്‍ക്കിടയില്‍നിന്ന് ഫ്‌ളാഗ് ഓഫ് നടത്തി. ഗവര്‍ണര്‍, പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്.

ഗവര്‍ണറെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ് ഗോപി കൈക്കൊണ്ടതെന്നും ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. കമ്മിഷണര്‍ സിനിമയിലെ പൊലീസ് ഓഫിസറിന്റെ ഹാങോവര്‍ സുരേഷ് ഗോപിക്ക് ഇപ്പോഴും മാറിയിട്ടില്ല. താന്‍ ഒരു ജനപ്രതിനിധിയാണെന്ന ബോധം സുരേഷ് ഗോപിക്ക് വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.