15
Jun 2026
Fri
15 Jun 2026 Fri
Missing ASI found hang dead in Guruvayur

തൃശൂര്‍ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍. നാര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ആലപ്പുഴ സ്വദേശി ശാന്തകുമാറാണ് (51) മരിച്ചത്. ഗുരുവായൂര്‍ കിഴക്കേനടയിലെ ഒരു സ്വകാര്യ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതലാണ് ശാന്തകുമാറിനെ കാണാതായതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കുടുംബം ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുന്നത്. യൂനിഫോം മുറിയില്‍ തൂക്കിയിട്ടിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.

ALSO READ: തൊപ്പി ഗ്യാങ്ങിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക