30
Feb 2024
Thu
30 Feb 2024 Thu
missing bjp woman worker killed deadbody found in her playschool

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വതന്ത്രനഗറില്‍ നിന്നു കാണാതായ ബിജെപി പ്രവര്‍ത്തകയെ സ്വന്തം പ്ലേ സ്‌കൂളിനുള്ളില്‍ കഴുത്തുഞെരിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. 32കാരിയായ വര്‍ഷ പവാര്‍ ആണ് കൊല്ലപ്പെട്ടത്. വര്‍ഷ പവാറിനെ കാണാനില്ലെന്ന് കാട്ടി പിതാവ് വിജയ് കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.(missing bjp woman worker killed deadbody found in her playschool)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 23നാണ് വര്‍ഷ വീട്ടില്‍ നിന്ന് തന്റെ സ്‌കൂട്ടിയില്‍ പുറത്തേക്കു പോയത്. വര്‍ഷയുടെ ബിസിനസ് പാര്‍ട്ണറായ സോഹന്‍ലാലിനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടത്. ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്ക് പിതാവ് വിളിച്ചപ്പോള്‍ അജ്ഞാതനാണ് ഫോണെടുത്തത്. സോണിപ്പട്ടിലെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഫോണ്‍ ലഭിച്ചതെന്നും ഇവിടെ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫോണെടുത്തയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ വിജയ് കുമാറിനെ വീഡിയോ കോളില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നയാളെ കാണിച്ചു. സോഹന്‍ ലാല്‍ ആണ് അതെന്നു തിരിച്ചറിഞ്ഞതോടെ വിജയ് കുമാര്‍ ഉടന്‍ അങ്ങോട്ട് പുറപ്പെട്ടു.

അവിടെയെത്തിയെങ്കിലും സോഹന്‍ കുമാറിനെ കണ്ടെത്താനാവാതെ വന്നതോടെ വിജയ് കുമാര്‍ തിരിച്ചെത്തി മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സോഹന്‍ ലാലിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി ഹരിയാനയിലെ ബറൗത്തയില്‍ ആണെന്നു കണ്ടെത്തിയെങ്കിലും സോഹനെക്കുറിച്ചോ വര്‍ഷയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല.

ഇതിനിടെ വിജയ് കുമാര്‍ മകളുടെ പ്ലേ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം കെട്ടിട ഉടമയുടെ അനുമതിയോടെ തുറന്നുപരിശോധിക്കുകയും പ്ലേ സ്‌കൂളിനുള്ളില്‍ മേശയുടെ പിറകില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഷാളുപയോഗിച്ച് വര്‍ഷയെ കഴുത്തുഞെരിച്ചുകൊന്നുവെന്ന് വ്യക്തമാക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം ഫെബ്രുവരി 25ന് സോനിപ്പട്ടിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹം സോനു ലാലിന്റെയാണെന്നാണ് പൊലീസ് സംഘത്തിന്റെ നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.