20
Jan 2025
Thu
20 Jan 2025 Thu
devendu found dead Balaramapuram

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് പോലീസ്. (Missing child devendu found dead mystery)  ബന്ധുക്കളിലാരോ കുഞ്ഞിനെ കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ വീട്ടില്‍ അച്ചാച്ചന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയായിരുന്നു. നിലവില്‍ അമ്മയെയും അച്ഛനേയും അമ്മാവനേയും ചോദ്യം ചെയ്യുകയാണ് പൊലീസ്.

പ്രതി വീട്ടില്‍ തന്നെ ഉള്ള ആളാണെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടുവെന്നും കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ALSO READ: മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയില്‍ വന്ന വീട്ടമ്മ യുഎഇയിൽ മരിച്ചു

വീട്ടിലെ മുറികളിലൊന്നില്‍ തീപ്പിടിച്ചതും ഒരു മുറിയില്‍ കുരുക്കിട്ട കയറുകള്‍ കണ്ടെത്തിയതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്ന് പറയുന്ന 30 ലക്ഷം രൂപയും ദുരൂഹതയുണര്‍ത്തുന്നുണ്ട്.

പ്രദേശം സന്ദര്‍ശിച്ച എംഎല്‍എ എം വിന്‍സന്റും സംഭവത്തില്‍ ദുരൂഹത ആരോപിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്.

സമാനമായ സമയത്ത് വീട്ടില്‍ സഹോദരങ്ങളുടെ മുറിയില്‍ തീപിടിത്തം ഉണ്ടായിരുന്നു. താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. അത് വിശ്വസനീയമല്ല. കുഞ്ഞിന് കയറാന്‍ പറ്റാത്തത്ര ഉയരത്തില്‍ ആള്‍മറയുള്ള കിണറാണെന്നും എംഎല്‍എ സൂചിപ്പിച്ചു.

അമ്മയുടെ സഹോദരന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ”പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോള്‍ത്തനെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം. പുറത്തുനിന്ന് ആരുടെയും ഇടപെടലില്ല. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

രാവിലെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.