18
Jun 2024
Sun
18 Jun 2024 Sun
missing woman found inside reticulated python

കാണാതായ 45കാരിയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലാണ് സംഭവം. 16 അടി നീളമുള്ള പാമ്പിന്റെ വയറ്റിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടത്. ദക്ഷി സുലാവസി പ്രവിശ്യയിലെ ഫരീദയെ വ്യാഴാഴ്ച കാണാതാവുകയും ഭര്‍ത്താവ് അടക്കമുള്ളവര്‍ നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച ഇവരുടെ മൃതദേഹം പാമ്പിന്റെ വയറ്റില്‍ കണ്ടെത്തുകയുമായിരുന്നു.

whatsapp കാണാതായ 45കാരി പെരുമ്പാമ്പിന്റെ വയറ്റില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫരീദയ്ക്കുവേണ്ടിയില്‍ തിരച്ചിലിലാണ് ഇരവിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പിന്റെ വയറുകീറിനോക്കിയപ്പോള്‍ ഫരീദയുടെ മൃതദേഹം കാണുകയുമായിരുന്നു. പെരുമ്പാമ്പുകള്‍ മനുഷ്യനെ വിഴുങ്ങുന്നത് അപൂര്‍വമാണ്. 2018ല്‍ തെക്കുകിഴക്കന്‍ സുലൈവസിയെ മുനാ ടൗണില്‍ 21 അടിയിലേറെ നീളമുള്ള പെരുമ്പാമ്പ് 54കാരിയെ വിഴുങ്ങിയിരുന്നു.