തദ്ദേശസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ നിയസമഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവുമായി എസ്ഡിപിഐ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ നേട്ടങ്ങളും ജനസ്വാധീനവും വിശദീകരിച്ച് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ. രക്തസാക്ഷി കെ എസ് ഷാന്‍ അനുസ്മരണം എന്ന പേരിലാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമങ്ങളും നടത്തുന്നത്. മൂന്ന് മാസം മാത്രം അകലെ നില്‍ക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ലക്ഷ്യം.
|
ഒരു മുന്നണികളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മല്‍സരിച്ച് 102 സീറ്റ് നേടാന്‍ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പാര്‍ട്ടി. ഗ്രാമപഞ്ചായത്ത്: പാര്‍ട്ടി ചിഹ്നത്തില്‍ – 87, സ്വതന്ത്ര ചിഹ്നത്തില്‍ : 4 ആകെ 91, നഗരസഭ പാര്‍ട്ടി ചിഹ്നത്തില്‍ 7, സ്വതന്ത്ര ചിഹ്നത്തില്‍ 1, ആകെ 8 , കോര്‍പ്പറേഷന്‍ 2 (കൊല്ലം ,കണ്ണൂര്‍), ബ്ലോക്ക് – 1 (ആലപ്പുഴ മണ്ണഞ്ചേരി).
സംസ്ഥാനത്ത് 2,80710 വോട്ടുകള്‍ നേടി കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു വിഹിതം വര്‍ദ്ധിപ്പിച്ചു. 2020ല്‍ പാര്‍ട്ടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് 360 വാര്‍ഡുകളിലായിരുന്നെങ്കില്‍ ഇത്തവണ രണ്ടും മൂന്നും സ്ഥാനം നേടിയത് 532 വാര്‍ഡുകളിലാണ്. അതില്‍ രണ്ടാം സ്ഥാനം വന്നത് 252 ഇടങ്ങളിലാണ്. ഇതില്‍ 12 വാര്‍ഡുകളില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 50 ല്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് 45 വാര്‍ഡുകളില്‍. 319 വാര്‍ഡുകളില്‍ 50 നും 100 നും മുകളില്‍ വോട്ട് നേടി ജയപരാജയം നിര്‍ണയിച്ചു.
ALSO READ: പോറ്റിയേ കേറ്റിയേ.. ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുഐക്യ വേദി നേതാവ്
34 തദ്ദേശസ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറന്നു. (കണ്ണൂര്‍ കോര്‍പ്പറേഷന്‍, തലശ്ശേരി, പൊന്നാനി, ഇരിട്ടി നഗരസഭകള്‍). 16 തദ്ദേശസ്ഥാപനങ്ങളില്‍ ആര് ഭരിക്കണം എന്നതില്‍ പാര്‍ട്ടി നിര്‍ണായകമായി. എറണാകുളം പിറവം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്, വടകര അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, പാലക്കാട് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കോട്ടയം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാര്‍ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്ത്, കൊല്ലം കുണ്ടറ മണ്ഡലത്തിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ, ആലപ്പുഴ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ താമരക്കുളം ഗ്രാമപഞ്ചായത്ത്,ആലപ്പുഴ വള്ളികുന്നം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് പാര്‍ട്ടി നിലപാട് നിര്‍ണായകമാവുക.
കേരളത്തില്‍ മുന്നണികളിലില്ലാത്ത പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ള പാര്‍ട്ടിയും എസ്ഡിപിഐ ആണ്. മുന്നണികളോടൊപ്പമുള്ള നിരവധി പാര്‍ട്ടികള്‍ക്ക് എസ്ഡിപിഐയുടെ സംഘടനാ ശക്തിയോ ജനപ്രതിധികളോ ഇല്ല.
ഡിസംബര്‍ 18 നാണ് കെ എസ് ഷാന്‍ രക്തസാക്ഷി ദിനം. 18 മുതല്‍ 30 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ജനുവരിയില്‍ പാര്‍ട്ടി ഫണ്ട് ശേഖരണവും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 20 ന് തൃശ്ശൂര്‍ പേള്‍ റീജന്‍സിയില്‍ വച്ച് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ ഒറ്റയ്ക്ക് മല്‍സരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍ പല മണ്ഡലങ്ങളിലും ബിജെപി സ്വാധീനം വര്‍ധിച്ചതായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്. വോട്ട് കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. പാലക്കാട്ടും കാസര്‍കോഡും ഉള്‍പ്പെടെ ബിജെപിക്ക് സാധ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ മല്‍സരിക്കണമെന്നത് സംബന്ധിച്ച് വിശദമായ ആലോചനകളും താഴേത്തട്ടിലുള്ള പഠനങ്ങളും നടത്താനാണ് ആലോചിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.


