മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരേ വെളിപ്പെടുത്തലുമായി കൂടുതല്‍ ആണ്‍കുട്ടികള്‍. ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിങ്ങിനിടെയാണ് റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനിലിനെതിരേ കൂടുതല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ശിശു സംരക്ഷണ സമിതി കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ഥികളാണ് അനിലിനെതിരെ മൊഴി നല്‍കിയത്.
|
ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാര്‍ഥികളുടെ പരാതിയില്‍ മലമ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിങ് വരും ദിവസങ്ങളിലും തുടരും. അതേസമയം വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടിസിന് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ നാളെയാണ് മറുപടി നല്‍കേണ്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





