21
Jun 2024
Wed
21 Jun 2024 Wed
more than 550 pilgrims dies during Hajj

മക്ക: ഈ വര്‍ഷം ഹജ്ജിനിടെ വിവിധ കാരണങ്ങള്‍ കൊണ്ട് മരിച്ചത് 550ലേറെ ഹജ്ജ് തീര്‍ഥാടകര്‍. കടുത്ത ചൂട് അടക്കമുള്ള പ്രതികൂല കാലാവസ്ഥയും വിവിധ രോഗങ്ങള്‍ മൂലവും ആണ് തീര്‍ഥാടകര്‍ മരിച്ചത്. മരിച്ചവരില്‍ 323 പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. 60ഓളം ജോര്‍ദാന്‍ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കയില്‍ 51.8 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ അന്തരീക്ഷ താപനിലയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ ഇത്തവണ അധികമായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ 18 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്. ഇതില്‍ 16 ലക്ഷം വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്നവര്‍ ആഭ്യന്തര തീര്‍ഥാടകരുമാണ്.

കഴിഞ്ഞവര്‍ഷം ഹജ്ജിനിടെ 240ഓളം മരണങ്ങളാണ് നടന്നതെന്നാണ് കണക്ക്. ഇതില്‍ ഏറെയും ഇന്തോനേഷ്യയില്‍ നിന്നുള്ളവരായിരുന്നു.