
ഓട്ടിസം ബാധിതയായ മൂന്നുവയസ്സുകാരിയെ കഴുത്തുഞെരിച്ചുകൊന്ന അമ്മ അറസ്റ്റില്‍. ബംഗളുരുവിലാണ് സംഭവം. സുബ്രമണ്യപുരയിലെ വീട്ടില്‍ വച്ചാണ് രമ്യ എന്ന യുവതി ഓട്ടിസം ബാധിതയായ മകള്‍ പൃതികയെ കൊലപ്പെടുത്തിയത്.
![]() |
|
ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ചു മകളെ കൊന്ന ശേഷം രമ്യ വിവരം ഭര്‍തൃസഹോദരനെയാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓട്ടിസം ബാധിതയായ കുഞ്ഞിനെ സ്‌കൂളില്‍ പോലും ചേര്‍ക്കാനാവില്ലല്ലോ എന്ന സങ്കടം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ മൊഴി.
തമിഴ്‌നാട് സ്വദേശിനിയായ രമ്യയുടെ ഭര്‍ത്താവ് വെങ്കടേഷ് നോര്‍വേയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആദ്യത്തെ മകള്‍ ഉണ്ടായതോടെ ജോലി ഉപേക്ഷിച്ച രമ്യ 10 വര്‍ഷമായി വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു. രണ്ടാമത്തെ മകള്‍ക്കാണ് ഓട്ടിസം ബാധിച്ചത്. രമ്യയെ അറസ്റ്റ് ചെയ്തതോടെ യുവതിയുടെ മാതാപിതാക്കളെത്തി മൂത്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.