ലൈംഗികവിദ്യാഭ്യാസം നല്‍കാനെന്ന വ്യാജേന അമ്മ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി. ബംഗളുരുവിലാണ് സംഭവം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന 45കാരിക്കെതിരേയാണ് മകളുടെ പീഡന പരാതി.
|
പെണ്‍കുട്ടിക്ക് ഒരു സഹോദരിയുമുണ്ട്. ഒരു വര്‍ഷമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെണ്‍കുട്ടിയുടെ ആരോപണം. അതേസമയം, മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും എന്നാല്‍ കുട്ടിയെ അടിച്ചക്കുകയും വഴക്ക് പറയുകയും ചെയ്തുവെന്നാണ് അമ്മയുടെ വിശദീകരണം.
കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് അമ്മയ്‌ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.
ALSO READ: മലപ്പുറത്ത് 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍; വീഡിയോ പകര്‍ത്തിയത് ഭര്‍ത്താവ്!


