ലക്നൗ: നിരന്തരം ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശ്യാമില ഗ്രാമത്തില്‍ ഈ മാസം ഏഴിനായിരുന്നു സംഭവം. 32കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 56കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
മദ്യപിച്ച് വീട്ടിലെത്താറുള്ള മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് അമ്മ പൊലീസില്‍ നല്‍കിയ മൊഴി. കൊലപാതകം നടന്ന ദിവസവും കയറി പിടിക്കാന്‍ ശ്രമിച്ചു. സഹികെട്ട് അരിവാളുകൊണ്ട് മകനെ വെട്ടുകയായിരുന്നു എന്നാണ് സ്ത്രീ പറഞ്ഞത്. രക്തം പുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി.
മകനെ ഒരു അജ്ഞാതനെത്തി കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. നാട്ടുകാരെത്തിയപ്പോള്‍ യുവാവ് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, അമ്മയെ ചോദ്യം ചെയ്തതോടെ പൊലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





