25
Nov 2024
Mon
25 Nov 2024 Mon
Palakkad bjp councellors

തിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ബി.െജ.പി കൗണ്‍സിലര്‍മാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലും അതൃപ്തരായി ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന 18 കൗണ്‍സിലര്‍മാരെയാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനപ്രതിനിധികള്‍ക്ക് പോലും ബി.ജെ.പിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും നഗരസഭ അധ്യക്ഷയുള്‍പ്പെടെ അതൃപ്തരായ മുഴുവന്‍ കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി. കോണ്‍ഗ്രസ് ആശങ്ങള്‍ അംഗീകരിച്ച് മുന്നോട്ടുപോകാനാകുമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച നടത്തുമെന്ന് ഡി.സി.സി അധ്യക്ഷന്‍ എ തങ്കപ്പനും വ്യക്തമാക്കി.

പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ലഡു സന്തോഷത്തോടെ കഴിക്കുന്ന നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. മാത്രമല്ല, പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും നേതൃത്വം തെറ്റായ തീരുമാനമെടുത്തെന്നും തുറന്നടിക്കുകയും ചെയ്തു.

പാലക്കാട് തോല്‍വിക്ക് കാരണം നഗരസഭയിലെ 18 കൗണ്‍സിലര്‍മാരാണെന്ന് സുരേന്ദ്രന്‍ പക്ഷം പരാതിപ്പെട്ടുവെന്ന് പുറത്തുവന്ന വാര്‍ത്തകളാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ കൗണ്‍സിലര്‍മാര്‍ പരസ്യമായി ബി.െജ.പി നേതൃത്വത്തിനെതിരെ രംഗത്ത് വരികയായിരുന്നു.

കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും രംഗത്തെത്തി. ഇതോടെ സുരേന്ദ്രന്‍ രാജിവയ്ക്കാനൊരുങ്ങുന്നു എന്ന ഊഹാപോഹവും പരുന്നു. എന്നാല്‍, രാജിക്കില്ലെന്ന് പ്രഖ്യാപിച്ച് സുരേന്ദ്രന്‍ പിന്നീട് രംഗത്തെത്തി.