ലഖ്‌നൗ: ശ്രാവണമാസത്തിലെ കാവട് തീര്‍ഥയാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളില്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് അധികൃതരുടെ വര്‍ഗീയ ഉത്തരവിനെ തള്ളിയ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന BJP നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഹിന്ദുത്വവാദികളുടെ പാങ്കാല. Mukhtar Abbas Naqvi on Thursday opposed the advisory to eateries along the Kanwar yatra route പൊലിസ് നടപടി തൊട്ടുകൂടായ്മയെന്ന രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്നായിരുന്നു നഖ്‌വിയുടെ ട്വീറ്റ്.
|
അമിതാവേശമുള്ള ചില ഉദ്യോഗസ്ഥരുടെ ധൃതിപിടിച്ച ഉത്തരവുകള്‍ തൊട്ടുകൂടായ്മ എന്ന രോഗത്തിനിടയാക്കും. എല്ലാ മതവിശ്വാസത്തെയും മാനിക്കേണ്ടതുണ്ട്. എങ്കിലും തൊട്ടുകൂടായ്മയെ പിന്തുണയ്ക്കാനാകില്ല. ആരുടെയും ജാതിയോ മതമോ ജനനമോ ചോദിക്കേണ്ടതില്ല. ജാതിയും വംശവുമൊക്കെ എന്താണ്? എല്ലാവരും ദൈവങ്ങളുടെ മക്കളാണ്. എന്നും നഖ് വി ട്വീറ്റ്‌ചെയ്തു. എന്നാല്‍ ഇതിന് താഴെ അദ്ദേഹത്തിനെതിരേ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
തീവ്രവാദിയെന്നും പാകിസ്താനില്‍ പോകൂവെന്നും ബി.ജെ.പി സീറ്റ് നല്‍കാത്തതിനാലാണ് നോട്ടീസിനെ എതിര്‍ക്കുന്നതെന്നതുമുള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ നിറയെ ഉണ്ടായതോടെ, തനിക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം രണ്ടാമതൊരു ട്വീറ്റും വിഷയത്തില്‍ പങ്കുവച്ചു.
अरे ट्रोलर टट्टुओं…कांवड यात्रा के सम्मान, श्रद्धा का सर्टिफिकेट कम से कम मुझे तो मत बाटो, मेरा हमेशा मानना है कि “कोई भी आस्था असहिष्णुता,अस्पृश्यता की बन्धक नहीं होनी चाहिए” 👇🙏 pic.twitter.com/84shtbiwt5
— Mukhtar Abbas Naqvi (@naqvimukhtar) July 18, 2024
ഹേയ് ട്രോളര്‍മാരേ… കാവട് യാത്രയ്ക്കുള്ള ആദരവിന്റെയും ഭക്തിയുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് നല്‍കരുത്. അസഹിഷ്ണുതയും തൊട്ടുകൂടായ്മയും വിശ്വാസത്തെ ബന്ദിയാക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്വീറ്റ്. ഒപ്പം കാവട് യാത്രയില്‍ അദ്ദേഹം പങ്കെടുക്കുന്ന ചിത്രവും പങ്കുവച്ചു. ഇതിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
വിവാദ ഉത്തരവിനെ എന്‍.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യുവും എല്‍.ജെ.പിയും എതിര്‍ത്തിട്ടുണ്ട്. വര്‍ഗീയസംഘര്‍ഷത്തിന് കാരണമാകുന്ന ഉത്തരവാണിതെന്ന് ജെ.ഡി.യു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഇതിലും വലിയൊരു തീര്‍ത്ഥയാത്രയാണ് ബിഹാറില്‍ നടക്കുന്നത്. അങ്ങനെയൊരു ഉത്തരവ് അവിടെ പ്രാബല്യത്തിലില്ല. ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിരോധനങ്ങള്‍ പ്രധാനമന്ത്രി പറയുന്ന ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ (എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം) എന്നിവയുടെ ലംഘനമാണ്. ബീഹാറിലും രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ഇത്തരം ഉത്തരവ് പ്രാബല്യത്തിലില്ല. അതിനാല്‍ യു.പിയിലെ ഉത്തരവ് പിന്‍വലിക്കുന്നത് നന്നാകും- അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കങ്ങളെ ഒരിക്കലും പിന്തുണയ്ക്കാനാകില്ലെന്ന് കേന്ദ്രമന്ത്രിയും എല്‍.ജി.പി നേതാവുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഏതുവിവേചനത്തെയും പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരിക്കലും ഹിന്ദുസ്ഥാനില്‍ നടക്കാന്‍ പാടില്ലായിരുന്നുവെന്ന് അമേത്തിയിലെ കോണ്‍ഗ്രസ് എം.പി കിഷോരി ലാല്‍ ശര്‍മ പറഞ്ഞു. നോട്ടീസ് എത്രയും വേഗം റദ്ദാക്കണമെന്ന് യു.പി ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തെ സാമാന്യവത്കരിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി. ഉത്തരവ് സാമൂഹിക കുറ്റകൃത്യമാണെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവും പ്രതികരിച്ചു.
Mukhtar Abbas Naqvi on Thursday opposed the advisory to eateries along the Kanwar yatra route





