|
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച കാര്‍ അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കാര്‍ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ പരുക്കുകളോടെ ചികിത്സയിലാണ്.
സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ (55), ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരന് ജഹാംഗിര്‍ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലായിരുന്നു മിസ്ത്രി ഇരുന്നത്. ഇദ്ദേഹത്തിനൊപ്പം പിന്‍സീറ്റിലുണ്ടായിരുന്ന ജഹാംഗിറും മരിച്ചു.
ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചതെന്നും ഇടതുവശത്തുകൂടി മറ്റൊരുവാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം. ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്സി ക്ഷേത്രമായ അതാഷ് ബെഹ്റാം അഗ്നി ക്ഷേത്രം സന്ദര്‍ശിച്ച് മുംബൈയിലേക്ക് മടങ്ങുകയായിരുന്നു സംഘം. മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ കൃഷ്ണന്ദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിലാണ് കാര്‍ ഇടിച്ചത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന ഇവര്‍ സഞ്ചരിച്ച മെഴ്സിഡ് ബെന്‍സ് കാര്‍ അപകടത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Mumbai Doctor Drove Car In Which Cyrus Mistry Was Passenger: Cosp



