23
Nov 2023
Sun
23 Nov 2023 Sun

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സായി നിജപ്പെടുത്തി. 24 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കു മാത്രമേ ഇനിമുതൽ ഗാർഹിക തൊഴിലാളികൾക്കുള്ള വിസ അനുവദിക്കൂ. സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ വിസ അനുബന്ധ ചുമതലയുള്ള സർക്കാർ പ്ലാറ്റ്‌ഫോമായ മുസാനെദ് ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നിയമപ്രകാരം സൗദി പൗരൻമാർക്കും അവരുടെ വിദേശത്തുനിന്നുള്ള ഭാര്യമാർക്കും സൗദി പ്രീമിയം റെസിഡൻസി പെർമിറ്റ് ഉള്ളവർക്കും ഗൾഫ് പൗരൻമാർക്കും രാജ്യത്ത് വിദേശ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. ഗാർഹിക തൊഴിലാളികളുടെ വിസ ഇഷ്യൂ ചെയ്യൽ, റിക്രൂട്ട്‌മെന്റ് , കരാർ എന്നിവയുൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾക്കായാണ് ആഭ്യന്തര മന്ത്രാലയം മുസാനെദ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചത്. ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി എസ്ടിസി പേ (STC pay), ഉർപേ (Urpay) ആപ്ലിക്കേഷനിലൂടെ ശമ്പളം കൈമാറാനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, പാചകക്കാർ, ഗാർഡുകൾ, കർഷകർ, തയ്യൽക്കാർ,ലൈവ് -ഇൻ നഴ്‌സുമാർ, ട്യൂട്ടർമാർ,നാനിമാർ എന്നിവരാണ് ഗാർഹിക തൊഴിലാളികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നത്.