18
Mar 2023
Wed
18 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ആയിരങ്ങളെ സാക്ഷി നിർത്തി 17 യുവതീ-യുവാക്കൾക്ക് പുതിയ ജീവിതം സമ്മാനിച്ച് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കം. ഓൾ ഇന്ത്യ കേരള മുസ്ലീം കൾച്ചറൽ സെന്റർ (എ.ഐ.കെ.എം.സി.സി) തമിഴ്നാട് കമ്മറ്റിയാണ് സമൂഹ വിവാഹചടങ്ങ് സംഘടിപ്പിച്ചത്.

ലീഗ് 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 75 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാനാണ് തീരുമാനം. അതിന്റെ ആദ്യ പടിയാണ് ഇന്നത്തെ വിവാഹം. മുസ്ലീം സമുദായത്തിൽ നിന്നുള്ള് 13 ഉം ഹിന്ദുസമുദായത്തിൽ നിന്ന് മൂന്നും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഒന്നും വധൂവരൻമാരാണ് മുസ്ലീം ലീഗിന്റെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. ഓരോ ദമ്പതികൾക്കും 10 ഗ്രാം സ്വർണ്ണവും ഗൃഹോപകരണങ്ങളും അടക്കം ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് വിവാഹ സമ്മാനമായി നൽകിയത്. വിവാഹത്തിന്റെ ഭാഗമായി 2500 ഓളം പേർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എഇ.ടി മുഹമ്മദ് ബഷീർ എം പി, ഡോ.എം.പി അബ്ദുസമദ് സമദാനി എം. പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.നവാസ് കനി എം.പി,കെ പി.എ മജീദ് എം.എൽ.എ , നജീബ് കാന്തപുരം എം.എൽ , പാറക്കൽ അബ്ദുല്ല, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, കെ.യു അബ്ദുല്ല, അഷറഫ് വേങ്ങാട്ട്, ടി.കെ അബ്ദുൽ നാസർ, സി എം അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക