പട്‌ന: കേന്ദ്രസര്‍ക്കാരിന്റെ നിർദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാ ദൾ യുനൈറ്റഡ് (JDU) നേതാവുമായ നിതീഷ് കുമാർ നടത്തിയ ഇഫ്താര്‍ പാര്‍ട്ടി മുസ് ലിംസംഘടനകൾ ബഹിഷ്‌കരിച്ചു. തന്റെ ഔദ്യോഗികവസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍നിന്ന് ദേശീയ, സംസ്ഥാന തലത്തിലെ പ്രധാന മുസ് ലിം സംഘടനകളുടേ പ്രതിനിധികൾ ആരും പങ്കെടുത്തില്ല. ഇഫ്താര്‍ ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഇമാറാത്തെ ശരീഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജംഇയത്ത് അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ഖാന്‍കാ മുജീബിയ തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞദുവസം നിതീഷ് കുമാറിന് കത്തയച്ചിരുന്നു. വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുന്നവരെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമാണ് നടപടിയെന്നു നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി. മതേതര ഭരണവും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവും വാഗ്ദാനം ചെയ്താണ് നിതീഷ് അധികാരത്തിലെത്തിയതെന്നും പിന്നീട് ബി.ജെ.പിയുമായുള്ള സഖ്യവും, ഭരണഘടനാവിരുദ്ധമായ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനവും വാഗ്ദാനങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
|
എൻഡിഎ ഘടകകക്ഷിയായ TDP നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, LJP നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ എന്നിവരുടെ ഇഫ്താര്‍, പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും മുസ് ലിം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
വഖഫ് ബില്ലിനെതിരെ മുസ്ലിം പേഴ്സണൽ ബോർഡ് ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുന്നുണ്ട്. അതിൽ ജെഡിയു, ടിഡിപി പാർട്ടികൾ ഭരിക്കുന്ന ആന്ധ്രപ്രദേശ്, ബീഹാർ നിയമസഭകൾക്ക് മുന്നിൽ ധർണ്ണ ഇരിക്കുന്നതും ഉൾപ്പെടും.
Muslim organisations boycott Nitish Kumar’s Iftar over his support to Waqf Bill
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





