മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ആസിഫ് അൻസാരി -ഡൽഹി, ജനറൽ സെക്രട്ടറിയായി അഡ്വ. വി.കെ ഫൈസൽ ബാബു -കേരള, ഓർഗനൈസിങ് സെക്രട്ടറിയായി ടി.പി അഷ്റഫലി -കേരള, ട്രഷററായി അൻസാരി മതാർ- തമിഴ് നാട് എന്നിവരെ പ്രഖ്യാപിച്ചു.
|
ചെന്നൈയിൽ ചേർന്ന മുസ് ലിംലീഗ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ സാഹിബാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ- കേരള, ഷിബു മീരാൻ- കേരള, സജ്ജാദ് ഹുസൈൻ അക്തർ -ബിഹാർ, ഉമർ ഇനാംദാർ – കർണാടക, സുബൈർ ഖാൻ -മഹാരാഷ്ട്ര, പി.പി അൻവർ സാദത്ത് -കേരള, ഹസ്സൻ സക്കറിയ -തമിഴ്നാട് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. മുഹമ്മദ് ഇല്യാസ്-തമിഴ്നാട്, അഡ്വ. മുഹമ്മദ് സർഫ്രാസ് -ഉത്തർ പ്രദേശ്, തൗസീഫ് ഹുസൈൻ- അസം, റഹ്മത്തുല്ല ഷെരീഫ് -ആന്ധ്ര പ്രദേശ്, സാജിദ് നടുവണ്ണൂർ- കേരള, അസറുദ്ദീൻ ചൗധരി -ഹരിയാന എന്നിവർ സെക്രട്ടറിമാരുമാണ്.
സി.കെ ഷാക്കിർ, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ആശിഖ് ചെലവൂർ, നിധിൻ കിഷോർ, ഷമീർ ഇടിയാട്ടിൽ, എൻ.എ കരീം, ഫാസിൽ അബ്ബാസ് (കേരള), മുഹമ്മദലി ബാബു, സിദ്ദീഖ് തങ്ങൾ, അതീഖ് സൈത് (തമിഴ്നാട്), എം.പി അബ്ദുൽ അസീസ്, മൗലാന അതീഖ് (ആന്ധ്ര പ്രദേശ്), സലീം അലി ബേഗ് (മഹാരാഷ്ട്ര), മുദസ്സിർ മുഹമ്മദ്, ഷഹസാദ് അബ്ബാസി, അഡ്വ. മർസൂഖ് ബാഫഖി (ഡൽഹി), മുഹമ്മദ് സുബൈർ (ഉത്തർ പ്രദേശ്), ജുനൈദ് ഖാൻ (ഗുജറാത്ത്), തബ്രേസ് അൻസാരി (ജാർഖണ്ഡ്) ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.



