04
May 2023
Tue
04 May 2023 Tue

ന്യൂഡല്‍ഹി: സഹിഷ്ണുതയുള്ള മുസ് ലിംകള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നും അതില്‍ തന്നെ കൂടുതലും ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ പദവികള്‍ക്കായി സഹിഷ്ണുതയുടെ മുഖംമൂടിയണിയുന്നവരാണെന്നും കേന്ദ്ര നിയമ നീതിന്യായ മന്ത്രി സത്യപാല്‍ സിങ് ബാഗല്‍. അത്തരത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചവര്‍ ചുമതലയൊഴിഞ്ഞശേഷം അവരുടെ തനിസ്വരൂപം കാണിക്കുമെന്നും മന്ത്രി ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍എസ്എസിന്റെ മാധ്യമവിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരദാനച്ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മുസ് ലിംകള്‍ മദ്‌റസയില്‍ പഠിച്ചാല്‍ അവര്‍ ഉര്‍ദുവും അറബിക്കും പേര്‍ഷ്യനും പഠിക്കും. അത്തരം സാഹിത്യങ്ങള്‍ പഠനത്തിന് നല്ലതാണ്. ഇമാം ആയിത്തീരുകയും ചെയ്യും. എന്നാലവര്‍ ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചാല്‍ അവര്‍ക്ക് അബ്ദുല്‍ കലാം ആകാമെന്നും സത്യപാല്‍ ഉപദേശിച്ചു.

ഇസ് ലാമിക വര്‍ഗീയതയെ ഇന്ത്യ ചെറുത്തുതോല്‍പ്പിക്കണമെന്നും ഇതിനായി സഹിഷ്ണുതയുള്ള മുസ് ലിംകളെ ഒപ്പംചേര്‍ക്കണമെന്നും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉദയ് മഹുര്‍കര്‍ ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവനയുണ്ടായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക