
മനാമ: സഖ്യകക്ഷികളെ സന്തോഷിപ്പിച്ചു ഭരണം ഉറപ്പിക്കാനുള്ള ബജറ്റായി കേന്ദ്ര ബജറ്റ് മാറിയെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കി, കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളെയും തഴഞ്ഞു കൊണ്ടുള്ള ബജറ്റ് ഒരു തരത്തിലും ജനക്ഷേമം മുന്‍ നിറുത്തി ഉള്ളതല്ല.
![]() |
|
പ്രവാസികളുടെ വിഷയത്തില്‍ പതിവ് പോലെ കനത്ത അവഗണന ആണ് കേന്ദ്ര ബജറ്റില്‍ ഉള്ളത്. രണ്ടു കോടിയില്‍ അധികം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായും അവരുടെ യാത്ര പ്രശ്‌ന പരിഹാരത്തിനായും ഒന്നും തന്നെ ബജറ്റില്‍ ഇല്ല.
കസേര നിലനിറുത്താനുള്ള ബജറ്റാണ് ഇതെന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ഐ.വൈ.സി.സി ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ അടക്കം ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍പ്രസ്താവിച്ചു.