ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരുകളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പ്രശസ്ത അഭിനേത്രി നർഗീസ് ദത്തും പുറത്ത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപീകരിച്ച സംവിധായകൻ പ്രിയദര്ശൻ ഉള്‍പ്പെടെ അംഗങ്ങളായ സമിതി നൽകിയ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
|
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇന്ദിരാ ഗാന്ധിയുടെ പേരിലും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം നർഗീസ് ദത്തിന്റെ പേരിലുമാണ് നൽകിയിരുന്നത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇനിമുതല്‍ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്കാരം എന്ന് മാത്രമായിരിക്കും അറിയപ്പെടുക.
നേരത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവിനും സംവിധായകനും നല്കിയിരുന്നെങ്കിൽ ഇനി സംവിധായകന് മാത്രമായിരിക്കും കാഷ് അവാര്‍ഡ് നല്‍കുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുക. സാമൂഹിക, പാരിസ്ഥിതിക പ്രസക്തിയുള്ള ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്ന പുരസ്കാരങ്ങള്‍ ഒഴിവാക്കിയാണ് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം പുതിയ പേരില്‍ നല്‍കുന്നത്.
2022ലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് 2023-ലാണ് 2021-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കിയത്. ജനുവരി 30 വരെയായിരുന്നു 2022ലെ അവാര്‍ഡിന് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ അവസരമുണ്ടായിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





