04
May 2023
Fri
04 May 2023 Fri

മകന്‍ ആര്യന്‍ ഖാനെ കള്ളക്കേസില്‍ കുടുക്കിയ ശേഷം ഷാരൂഖ് ഖാനോട് 25 കോടി രൂപ പണം ആവശ്യപ്പെട്ട മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡേക്ക് വരവില്‍ കവിഞ്ഞ വിപുലമായ സമ്പാദ്യം ഉണ്ടെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈയില്‍ മാത്രം സമീര്‍ വാങ്കഡേ നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം നിരവധി തവണ വിദേശയാത്രകളും സമീര്‍ വാങ്കഡേ നടത്തുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017നും 2021നും ഇടയിലാണ് സമീര്‍ വാങ്കഡേയും കുടുംബവും ആറുതവണ വിദേശയാത്ര നടത്തിയത്. ബ്ര്ിട്ടന്‍, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. 55 ദിവസമാണ് സമീര്‍ വാങ്കഡേ വിദേശത്ത് ചെലവഴിച്ചത്.

വിലപിടിപ്പുള്ള അനേകം വാച്ചുകള്‍ സമീര്‍ വാങ്കഡേയുടെ കൈവശമുള്ളതായി കണ്ടെത്തി. 22 ലക്ഷം രൂപ വിലയുള്ള റോളക്‌സ് വാച്ചും ഇക്കൂട്ടത്തിലുണ്ട്. മുംബൈയിലെ കോടികള്‍ വിലമതിക്കുന്ന നാലു ഫ്‌ളാറ്റുകള്‍ക്കു പുറമേ മഹാരാഷ്ട്രയിലെ വാഷിമില്‍ 41688 ഏക്കര്‍ ഭൂമിയും സമീര്‍ വാങ്കഡേ സ്വന്തമാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. സമീര്‍ വാങ്കഡേയുടെയും ഭാര്യയുടെയും ആദായനികുതി സമര്‍പ്പിക്കല്‍ കണക്ക് പ്രകാരം ഇരുവരുടെയും വരുമാനം പ്രതിവര്‍ഷം 45.61 ലക്ഷം മാത്രമാണ്.

ആഡംബരകപ്പലിലെ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സമീര്‍ വാങ്കഡേയും സംഘവും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. 25 കോടി രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ മകനെ കേസില്‍ കുടുക്കുമെന്ന് സമീര്‍ വാങ്കഡേ ഷാരൂഖ് ഖാനെ അറിയിക്കുകയായിരുന്നു. റെയ്ഡില്‍ പിടികൂടിയ നിരവധി പേരെ വിട്ടയയ്ക്കുകയും അവസാനനിമിഷം ആര്യന്‍ ഖാന്റെയും സുഹൃത്ത് അര്‍ബാസ് മര്‍ചന്റിന്റെയും പേര് സമീര്‍ വാങ്കഡേയും സംഘവും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക