29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Nedumbassery Airport Railway Station

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. വിമാനയാത്രക്കാരുടെ ചിരകാല സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണത്തിന് തുടക്കമിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ പദ്ധതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള സോളാര്‍ പാടത്തോട് ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താവുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയില്‍ നിര്‍മിക്കുക. അത്താണി ജങ്ഷന്‍-എയര്‍പോര്‍ട്ട് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.

ഹൈലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉണ്ടാകും. ചൊവ്വര-നെടുവണ്ണൂര്‍ -എയര്‍പോര്‍ട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം.

ALSO READ: ഗള്‍ഫിലുള്ള സുഹൃത്തിന് കൊടുക്കാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ

‘കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേര് ശിപാര്‍ശ ചെയ്തിട്ടുള്ള റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്ട്രിക് ബസുകളില്‍ എത്തിക്കും. 19 കോടി രൂപയാണ് നിര്‍മാണചെലവ്.

2010 ല്‍ ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പണിയുന്നതിനുള്ള അനുമതി ലഭിച്ചത്. തറക്കല്ല് ഇട്ടുവെങ്കിലും റെയില്‍വേ പദ്ധതി ഉപേക്ഷിച്ചു.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കേരള സന്ദര്‍ശനത്തിനിടെ ജോര്‍ജ് കുര്യന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി കത്തും നല്‍കിയിരുന്നു. തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ രേഖാമൂലം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. തുടര്‍ച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതെന്ന് ബെന്നി ബഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

English News Summary
A long-pending demand is set to become reality as a railway station near Nedumbassery Airport is approved. A major relief for air travelers, the construction is scheduled to begin in December, with completion targeted within a year, according to the Railways.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement