14
Jun 2024
Fri
14 Jun 2024 Fri
NEET question paper leak

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പുതിയ വെളിപ്പെടുത്തല്‍. ( NEET question paper leak: Students gatherd in a sceret place in Bihar ) ചോദ്യങ്ങള്‍ പരീക്ഷയുടെ തലേന്നാണ് ലഭിച്ചതെന്നും ചോദ്യ പേപ്പര്‍ കൈയില്‍ വയ്ക്കുന്നതിന് പകരം പരീക്ഷയുടെ തലേന്നു രഹസ്യകേന്ദ്രത്തില്‍ ഒത്തുചേര്‍ന്നു കാണാതെ പഠിക്കുകയായിരുന്നുവെന്നും ബിഹാര്‍ പോലീസ്. 4 വിദ്യാര്‍ഥികളാണ് ചോദ്യങ്ങള്‍ കാണാതെ പഠിച്ചതെന്ന് കേസില്‍ അറസ്റ്റിലായവര്‍ മൊഴി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷ നടന്ന മേയ് അഞ്ചിനു പട്‌ന ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബന്ധുവായ സിക്കന്തര്‍ യാദവേന്ദു വഴിയാണു ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് നീറ്റ്‌യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി അനുരാഗ് യാദവ് (22) മൊഴി നല്‍കി. ബിഹാര്‍ ധാനാപുര്‍ നഗരസഭയിലെ ജൂനിയര്‍ എന്‍ജിനീയറാണു സിക്കന്തര്‍. ഇയാളാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ എന്നാണു പൊലീസ് നല്‍കുന്ന വിവരം.

വിദ്യാര്‍ഥികളെ എത്തിച്ചതു സിക്കന്ദറാണെന്നും പട്‌ന ഗോപാല്‍പുര്‍ സ്വദേശിയായ നിതീഷ് കുമാറാണു ചോദ്യക്കടലാസ് ലഭ്യമാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. പട്‌ന രാജ്ബാന്‍ഷി നഗറിലെ വീട്ടില്‍ നിന്നു ചോദ്യക്കടലാസുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയതോടെയാണു യാദവേന്ദു അറസ്റ്റിലാകുന്നത്. ബിഹാര്‍ പബ്ലിക് സര്‍വീസസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന കേസില്‍ നിതീഷ് കുമാര്‍ മുന്‍പു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിലെ കോട്ടയിലുള്ള അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ സിക്കന്തര്‍ പട്‌നയിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു നല്‍കിയത്. സിക്കന്തര്‍ തന്നെ അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവരുടെ അടുക്കലേക്കു കൊണ്ടു പോയെന്നും അവരാണു ചോദ്യപേപ്പര്‍ നല്‍കിയതെന്നും അനുരാഗ് വെളിപ്പെടുത്തി.

അനുരാഗിന് പുറമേ സിക്കന്തര്‍, അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവരെ ബിഹാര്‍ പൊലീസ് അറസ്റ്റു ചെയ്തു. പരീക്ഷാര്‍ഥികളില്‍നിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായും വിവരം ലഭിച്ചു. അനുരാഗിനു പുറമെ ആയുഷ് കുമാര്‍, ശിവാനന്ദ് കുമാര്‍, അഭിഷേക് കുമാര്‍ എന്നിവര്‍ക്കും സിക്കന്തര്‍ ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇവരില്‍നിന്നു 40 ലക്ഷം രൂപയാണ് സിക്കന്തര്‍ ആവശ്യപ്പെട്ടത്.

നെറ്റ് ചോദ്യക്കടലാസിന് 1000 മുതല്‍ 3000 രൂപ വരെ

യുജിസിനെറ്റ് പരീക്ഷയ്ക്കു 6 ദിവസം മുന്‍പു തന്നെ ചോദ്യക്കടലാസുകള്‍ ടെലിഗ്രാം ചാനലില്‍ ലഭ്യമായിരുന്നു. 10003000 രൂപ നിരക്കിലായിരുന്നു വില്‍പന. തെളിവു സഹിതം സമൂഹമാധ്യമമായ ‘എക്‌സി’ല്‍ പരീക്ഷയ്ക്കു മുന്‍പേ വിഷയമുയര്‍ത്തിയെങ്കിലും നടപടിയുണ്ടായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക