ജിദ്ദ: കഴിഞ്ഞ 24 വർഷമായി സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ കൊച്ചി കൂട്ടായ്മ ജിദ്ദയുടെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കൂട്ടായ്മയുടെ സ്ഥാപകൻ പരേതനായ ഗഫൂർ കൊച്ചി 1990 കളിൽ ആരംഭിച്ച കൊച്ചി കൂട്ടായ്മ നാളിതുവരെയായി സൗദിയിലുടനീളവും, പശ്ചിമ കൊച്ചി കേന്ദ്രികരിച്ചും കാരുണ്യപ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രാദേശിക സംഘടകളിലൊന്നാണ്.
|
ജിദ്ദ ഷറഫിയയിൽ സഫയർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുതിർന്ന അംഗം സൈനുദ്ധീൻ കൊച്ചി ആമുഖ പ്രഭാഷണം നടത്തി. ജിദ്ദ കേരളൈറ്റ്സ് ഫോറം ചെയർമാൻ കെ ടി എ മുനീർ അധ്യക്ഷതവഹിച്ചു.
യോഗത്തിൽ ചെയർമാൻ ജിബിൻ സമദ് കൊച്ചി, പ്രസിഡന്റ് സനോജ് സൈനുദ്ധീൻ, ജനറൽ സെക്രട്ടറി മൻസൂർ, ട്രഷറർ ബാബു മുണ്ടൻവേലി, സിയാദ് വൈസ് പ്രസിഡന്റ്, അമീഷ് മക്ക കോ ഓഡിനേറ്റർ, ഷാഹിർ കോ ഓഡിനേറ്റർ, ശാരിക് ജീവകാരുണ്യ കൺവീനർ, അനീസ് ജോയിന്റ് സെക്രട്ടറി, ബാബു ഫിറോസ് ആർട്സ് & സ്പോർട്സ്, ജോൺ സിജു പി ആർ ഓ, സൈനുദ്ധീൻ അബൂബക്കർ വെൽഫെയർ വിങ് കൺവീനർ, അഷ്‌റഫ് ട്രസ്റ്റ് വിങ് കൺവീനർ, എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുൽ മജീദ്, ഷമീർ ബാബു, കെ ബി ഷാജി, നാസർ (ഗഫൂർ ജേഷ്ടൻ) എന്നിവരെ ഉപദേശ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ അംഗങ്ങളായ ശ്രീധർ സ്വാഗതവും, ബിനോയ് ഫൈസൽ നന്ദിയും പറഞ്ഞു


