21
Jul 2025
Thu
21 Jul 2025 Thu
Visakhapatnam information leake

ദുബയില്‍ നിന്ന് ബിഹാറിലേക്ക് അനധികൃതമായി പണമെത്തിച്ചു എന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി മുഹമ്മദ് സജ്ജാദ് ആലമിനെതിരേ പട്‌നയിലെ എന്‍ഐ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ജനുവരിയില്‍ ദുബയില്‍ നിന്ന് മടങ്ങിയെത്തിയ സജ്ജാദിനെ ന്യൂഡല്‍ഹി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. ഐപിസിയിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

നേരത്തേ എന്‍ഐഎ സജ്ജാദിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കര്‍ണാടകയിലെും കേരളത്തിലെയും സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് ദുബയില്‍ നിന്ന് ബിഹാറിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനധികൃതമായി പണമെത്തിച്ചു എന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക