07
Jun 2026
Sun
07 Jun 2026 Sun
night travel ban in Idukki

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കിയില്‍ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്. വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് യാത്ര നിരോധിച്ചിരിക്കുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ALSO READ: നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി