22
Oct 2023
Sat
22 Oct 2023 Sat

മക്ക: മലപ്പുറം നിലമ്പൂര്‍ സ്വദേശി മക്കയില്‍ ഷോക്കേറ്റുമരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ പാലുണ്ട മുണ്ടേരി റേഡില്‍ കാട്ടിച്ചിറ വളവില്‍ താമസിക്കുന്ന കുഞ്ഞിമുഹമ്മദിന്റെയും സുനിതയുടെ മകന്‍ അനസ് മാട്ടറ(23)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനി പുലര്‍ച്ചെ മക്കയിലെ ജോലിചെയ്യുന്ന ബ്രോസ്റ്റ് കടയില്‍ വച്ചാണ് അനസിന് ഷോക്കേറ്റത്. പുലര്‍ച്ചെ കട വെള്ളമൊഴിച്ചുകഴുകുന്നതിനിടെയാണ് അനസിന് ഷോക്കേല്‍ക്കുന്നത്. രാവിലെ സഹപ്രവര്‍ത്തകര്‍ കട തുറന്നപ്പോള്‍ അനസ് മരിച്ചുകിടക്കുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് അനസിന് ഷോക്കേല്‍ക്കുന്നത് കണ്ടത്.

സഹോദരങ്ങള്‍: ഹാരിസ്, ഹര്‍ഷ. അനസ് അവിവാഹിതനാണ്. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ് ജോലി ചെയ്യുന്നത്. നടപടി പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവുചെയ്യും.