18
May 2026
Mon
18 May 2026 Mon
nine old boy dies in crackers blast in Kannur

കണ്ണൂരില്‍ പടക്കംപൊട്ടിത്തെറിച്ച് ഒമ്പതുവയസ്സുകാരന്‍ മരിച്ചു. മൂന്നു കുട്ടികള്‍ക്ക് പരിക്ക്. അഴീക്കോട് പുന്നക്കപ്പാറയില്‍ ആണ് സംഭവം. അമാന്‍ ആണ് മരിച്ചത്. തിങ്കള്‍ ഉച്ചയ്ക്കാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരത്ത് നടക്കുന്നതിനിടെ ഇവിടെ അടുത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇവിടെ നിന്ന് പൊട്ടാതെ ബാക്കിയുണ്ടായിരുന്ന പടക്കങ്ങള്‍ കുട്ടികള്‍ എടുത്തുകൊണ്ടുവരികയും ഗ്രൗണ്ടിലെത്തിച്ച് പാര്‍ട്ടി പോപ്പറില്‍ മരുന്ന് നിറച്ച് പൊട്ടിക്കുകയുമായിരുന്നുവെന്നാണ് വിവരം.

ഉഗ്ര ശക്തിയില്‍ ഇതു പൊട്ടിത്തെറിച്ചതോടെ അമാന്റെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: വിവാഹിതയായ കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ യുവാവിനെ തല്ലിക്കൊന്നു