കോഴിക്കോട്ട് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. അസ്വാഭാവിക പനി മരണത്തെ തുടര്‍ന്ന് നിപ ബാധ സംശയിച്ച് ആരോഗ്യവകുപ്പ് കൂടുതല്‍ നടപടികളിലേക്ക് കടന്നതിനു പിന്നാലെയാണ് മരിച്ചയാളുടെ സ്രവസാംപിള്‍ പരിശോധനയില്‍ നിപ ബാധയ്ക്ക് സ്ഥിരീകരണമായത്. ചികില്‍സയിലുള്ള 9വയസ്സുകാരനടക്കം മൂന്നുപേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.
|
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ആഗസ്ത് 30നും സപ്തംബര്‍ 12നും മരിച്ച രണ്ടുപേരാണ് നിപ ബാധയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ആദ്യം മരിച്ചയാളുടെ സ്രവ സാംപിള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്കായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ മരണം നിപ ബാധയെ തുടര്‍ന്നാണെന്ന് വ്യക്തമായതോടെ ആദ്യ കേസും നിപ ബാധിച്ചാണെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ് എത്തിയിട്ടുണ്ട്. ഇരുവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്. മരുതോങ്കര, ആയഞ്ചേരി മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് നിപ ബാധിച്ചതായി കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





