16
Feb 2025
Sat
16 Feb 2025 Sat
Nirmala Sitharaman will present the general budget in Parliament today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11നാണ് അവതരിപ്പിക്കുക. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതിയില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കും. സാമ്പത്തിക സര്‍വേ അനുസരിച്ച് ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 6 പോയിന്റ 4 ആണ്. യുപിഐ ഐഡി വഴിയുള്ള പണമിടപാടുകള്‍ നിയന്ത്രിക്കുന്നപുതിയ ചട്ടം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ബജറ്റ് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ജനം.

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയിലാണ് കേരളം. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകള്‍ വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നാണ് പ്രധാന ആവശ്യം.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.

Nirmala Sitharaman will present the general budget in Parliament today