31
Aug 2022
Wed
31 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീഹാറിൽ നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് അവിശ്വാസ വോട്ടെടുപ്പിൽ വിജയം. 241 അം​ഗ നിയമസഭയിൽ 165 എംഎൽഎമാരുടെ പിന്തുണയോടെയാണ് മഹാസഖ്യ സർക്കാർ വിജയിച്ചത്.

 

അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി അം​ഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. ആർജെഡി- ജെഡിയു കൂട്ടുകെട്ട് ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സ് കളിക്കാൻ പോവുകയാണെന്ന് ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.

 

എൻഡിഎ സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്ന നിതീഷ് കുമാർ സർക്കാരിലെ സ്പീക്കർ വിജയ്കുമാർ സിൻഹ സ്ഥാനം അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചിരുന്നു.

 

നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടത്താനും അതിനായി നിയമസഭ ചേരാനും തീരുമാനിച്ചത്. 241 അം​ഗങ്ങളുള്ള നിയമസഭയിൽ 121 എംഎൽഎമാരുടെ പിന്തുണയാണ് ഭൂരിപക്ഷം ലഭിക്കാൻ ആവശ്യമായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക