28
Jul 2024
Mon
28 Jul 2024 Mon
dk shivakumar

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് കുരുക്ക് മുറുകുന്നു. (Noose tightens for DK Shivakumar; The Supreme Court dismissed the petition) സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്ത് ഡി.കെ. ശിവകുമാര്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കര്‍ണാടക ഹൈകോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിയായിരിക്കെ 2013 – 2018 കാലയളവില്‍ ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു.

തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും എസ്.സി ശര്‍മയുമാണ് ഹരജി പരിഗണിച്ചത്.

എല്ലാ അഴിമതികള്‍ക്കു പിന്നിലും ബി.ജെ.പിയാണെന്ന് ശിവകുമാര്‍ ആരോപിച്ചു. അതിനാലാണ് അവരെ ജനങ്ങള്‍ ഭരണത്തില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍, ഞങ്ങള്‍ എല്ലാം വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ പേരുകള്‍ പുറത്തുവരുമെന്നതിനാലാണ് ഇത്തരം കേസുകളുമായി വരുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.