റിയാദ്: സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍.ആര്‍.കെ ഫോറം റിയാദ് ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം പുന:സംഘടിപ്പിച്ചു. കോവിഡ 19ന് ശേഷം വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ എന്‍. ആര്‍. കെ ഫോറം റിയാദ്, ബത്ഹയിലെ ഡിപാലസ് ഹോട്ടലില്‍ വെച്ച് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് പുന:സംഘടിപ്പിച്ചത്.
|
കെ.എം.സി.സി നേതാവ് സി.പി. മുസ്തഫയാണ് ഫോറം റിയാദിന്റെ പുതിയ ചെയര്‍മാന്‍. കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി ജനറല്‍ കണ്‍വീനര്‍ ആയിരിക്കും. ഓ.ഐ.സി.സി പ്രതിനിധി കുഞ്ഞി കുമ്പള ഫോറത്തിന്റെ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കും.
വൈസ് ചെയര്‍മാന്മാര്‍: ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോണ്‍ കഌറ്റസ്, ഫിറോസ്, ശുഹൈബ്, ജലീല്‍ തിരൂര്‍.
ജോ. കണ്‍വീനര്‍മാര്‍: നാസര്‍ കാരകുന്ന്, സുധീര്‍ കുമ്മിള്‍, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, ഉമര്‍ മുക്കം, അസീസ് വെങ്കിട്ട.
ജോ. ട്രഷറര്‍: യഹ്‌യ കൊടുങ്ങല്ലൂര്‍.
41 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കൗണ്‍സിലും, 25 അംഗങ്ങള്‍ അടങ്ങിയ നിര്‍വ്വാഹക സമിതിയും ജനറല്‍ കൗണ്‍സില്‍ യോഗത്തോടെ നിലവില്‍ വന്നു.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി.പി മുസ്തഫ അധ്യക്ഷന്‍ ആയിരുന്നു. സുരേന്ദ്രന്‍ കൂട്ടായി സ്വാഗതംവും, യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചു.
NRK Forum in Riyadh reorganized


