29
May 2026
Fri
29 May 2026 Fri
nurse dies of amoebic meningoencephalitis

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്‍-അമ്പിളി ദമ്പതികളുടെ മകള്‍ ആര്യമോള്‍(26)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ടുമാസം മുന്‍പാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികില്‍സയിലിരിക്കെയാണ് മരണം.

ALSO READ: മംഗളാദേവി ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ 11 പേര്‍ക്ക് മിന്നലേറ്റു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക