03
Aug 2023
Mon
03 Aug 2023 Mon

7 നവജാതശിശുക്കളെ കൊല്ലുകയും ആറു കുട്ടികളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് പിടിക്കപ്പെട്ട ബ്രിട്ടീഷ് നഴ്‌സിന് മരണംവരെ തടവ്. 33കാരിയായ ലൂസി ലെറ്റ്ബിയെയാണ് മാഞ്ചസ്റ്റര്‍ കോടതി ജഡ്ജി കഠിനതടവിന് ശിക്ഷിച്ചത്. ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ആശുപത്രിയിലാണ് നഴ്‌സ് നിരവധി കുഞ്ഞുങ്ങളെ അകാരണമായി കൊലപ്പെടുത്തിയത്. ഞരമ്പില്‍ വായു കുത്തിവച്ചും അധികമായി പാനീയം നല്‍കിയുമൊക്കെയായിരുന്നു ലിസി കുട്ടികളെ ഇല്ലാതാക്കിയത്. ആശുപത്രിയിലെ ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന് തോന്നിയ സംശയമാണ് കൊലപാതകിയെ പിടികൂടാന്‍ സഹായകമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിട്ടനിലെ ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശു വാര്‍ഡിലെ നഴ്‌സായിരുന്നു ലൂസി ലെറ്റ്ബി. ഓരോ കുട്ടികളുടെ മരണത്തിനും ഓരോരോ കാരണങ്ങളായിരുന്നു. 2015ജൂണില്‍ ആശുപത്രി വാര്‍ഡില്‍ മൂന്നു കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് ഡോ. രവി ജയറാമിന് അസ്വാഭാവികത തോന്നിത്തുടങ്ങിയത്. കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ അദ്ദേഹം ആശുപത്രി അധികൃതരുമായി നഴ്സിന് മേലുള്ള സംശയം പങ്കുവച്ചു. 2017 ഏപ്രിലില്‍ നാഷനല്‍ ഹെല്‍ത് സര്‍വീസസ് വിവരം പൊലീസ് ഉദ്യോഗസ്ഥനോട് പങ്കുവയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കി.

ഡോക്ടര്‍മാര്‍ സംശയം പങ്കുവച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ കൊലപാതകങ്ങളാണ് നടന്നതെന്നു വ്യക്തമായതോടെ നഴ്സ് ലെറ്റ്ബിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2015നും 2016നും ഇടയിലായിരുന്നു നവജാതശിശുക്കളുടെ വാര്‍ഡില്‍ കുട്ടികള്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ വായു കുത്തിവച്ചു ഇന്‍സുലിന്‍ കുത്തിവച്ചും അമിത തോതില്‍ ബലമായി പാല്‍ നല്‍കിയുമൊക്കെയായിരുന്നു നഴ്സ് കൊലപാതകം നടത്തിയിരുന്നത്. 2018ലാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. 2020 നവംബറില്‍ കുറ്റം ചുമത്തി. 2022 ഒക്ടോബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക