14
Oct 2025
Sun
14 Oct 2025 Sun
sexual assault

Odisha girl sexual assault ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ പതിനേഴുകാരി അര്‍ദ്ധബോധാവസ്ഥയില്‍ നടന്ന് ആശുപത്രിയിലെത്തി. ശരീരമാസകലം ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയേക്ക് ചികില്‍സ തേടിയെത്തിയത്. ഒഡീഷയില്‍ വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാതിരാത്രിയോടെയാണ് പതിനേഴുകാരി ആശുപത്രിയിലേക്ക് വന്നത്. ശരീരമാസകലം രക്തംപുരണ്ട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റ് വഴി പൊലീസിനെ വിവരമറിയിച്ചു.

അധികം വൈകാതെ പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും പെണ്‍കുട്ടിയുടെ ദാരുണമായ അവസ്ഥയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല. ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ മാനസികനില വീണ്ടെടുത്ത ശേഷം മാത്രമേ നടന്ന കാര്യങ്ങള്‍ ചോദിച്ചറിയാനാകൂയെന്ന് പൊലീസ് പറയുന്നു. ഇതോടൊപ്പം തന്നെ ആ മേഖലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക