23
Jan 2025
Tue
23 Jan 2025 Tue
OICC Annadanam at Sabarimala for pilgrims

ജിദ്ദ: കഴിഞ്ഞ ആറുവര്‍ഷമായി ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡല കാലങ്ങളില്‍ ശബരിമലയില്‍ നടത്തിവരുന്ന ‘ശബരിമല സേവന കേന്ദ്രം’ ഈ വര്‍ഷവും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പത്തനംതിട്ടയിലും ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റി ഇടത്താവളം, ബസ് സ്റ്റാന്റ്റുകള്‍, മൈലപ്ര, കുമ്പളാം പൊയ്ക, വടശേരിക്കര, റാന്നി,പെരുന്നാട് എന്നി പ്രദേശങ്ങളില്‍ വാഹനത്തിലും, അല്ലാതെയും കുടിവെള്ളം, ചുക്ക് കാപ്പി, ലഘു ഭക്ഷണങള്‍, അന്നദാനം, കൂടാതെ മൈലപ്രയില്‍ ഹെല്പ് ലൈന്‍ സെന്റര്‍, വിരി കേന്ദ്രം തുടങ്ങിയവയാണ് സേവന കേന്ദ്രത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തി വരുന്നുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം രണ്ടു ദിവസങ്ങളിലായാണ് സ്വാമിമാര്‍ക്കുള്ള അന്നദാനം നടത്തുക. ആദ്യ ദിവസത്തെ അന്നദാനം പത്തനംതിട്ട മുന്‍സിപ്പാലിറ്റി ഇടത്താവളത്തില്‍ വച്ചും മൈലപ്രയില്‍ വച്ചും നടത്തുകയുണ്ടായി. രണ്ടിടങ്ങളായി രണ്ടായിരത്തിലധികം അയ്യപ്പ ഭക്തരും മറ്റും അന്നദാനത്തില്‍ പങ്കെടുത്തു.

ജിദ്ദ റീജ്യനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കലയുടെ അധ്യക്ഷതയില്‍ സേവന കേന്ദ്രയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കഴിഞ്ഞ ആറുവര്‍ഷകാലമായി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അശോക് കുമാര്‍ മൈലപ്രയെ കെപിസിസി ജനറല്‍ സെക്രട്ടറി ശ്രീ. പി എ സലീം ജിദ്ദ ഒഐസിസി യുടെ ഉപഹാരം നല്‍കി ആദരിച്ചു.

കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാന്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്ക്പുറം, മണ്ഡലം പ്രസിഡന്റ് നാസര്‍ തൊണ്ടമണ്ണില്‍, പെന്റ മെഹബൂബ് അഹമ്മദ്, ജിദ്ദ റീജിനല്‍ കമ്മറ്റി അംഗങ്ങളായ മണികണ്ഠന്‍ നാവായിക്കുളം ,റാഷിദ് വര്‍ക്കല, അനിയന്‍ ജോര്‍ജ്ജ്, പ്രണവം ഉണ്ണികൃഷ്ണന്‍, ബാബു കുട്ടി കുരിക്കാട്ടില്‍, സാബു മോന്‍ പന്തളം, രാജേന്ദ്രന്‍ മാസ്റ്റര്‍ , സുദിന്‍ പന്തളം, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഹക്കീം പാറയ്ക്കല്‍ പ്രസിഡ്ന്റായ ജിദ്ദ റീജിനല്‍ കമ്മിറ്റിക്കുകീഴില്‍, അനില്‍ കുമാര്‍ പത്തനംതിട്ട ജനറല്‍ കണ്‍വീനറും, രാധാകൃഷ്ണന്‍ കാവുബായി ( കണ്ണൂര്‍) കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ശബരിമല സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ALSO READ:  OICC ശബരിമല സേവന ഹെല്പ് ഡെസ്‌ക് കോണ്‍ഗ്രസ്സ് നേതാക്കള്‍ സന്ദര്‍ശിച്ചു