30
Aug 2022
Thu
30 Aug 2022 Thu

ഫുജൈറയിൽ എണ്ണടാങ്കറിന് തീപ്പിടിച്ച് ഏഷ്യക്കാരായ ഏഴു പ്രവാസികൾക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. രക്ഷാപ്രവർത്തനത്തിനായി അധികൃതർ ഹെലികോപ്ടർ റോഡിലിറക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. നാഷനൽ തിരച്ചിൽ, രക്ഷാ കേന്ദ്രവും ഫുജൈറ പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഫുജൈറയിലെ ബിത്നയിൽ ആയിരുന്നു എണ്ണടാങ്കറിന് തീപ്പിടിച്ചത്. ഇതോടെ അധികൃതർ ​ഗതാ​ഗതം തടയുകയും തീ അണയ്ക്കുകയും പരിക്കേറ്റവരെ ഹെലികോപ്ടർ മാർ​ഗം ഫുജൈറയിലെ ആശുപത്രിയിലേക്കു നീക്കുകയും ചെയ്തു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക