13
Jul 2024
Wed
13 Jul 2024 Wed

പ്രശസ്ത പോണ്‍ ചലച്ചിത്രതാരം (Porn Actress) ജെസ്സി ജെയ്‌നിന്റെ മരണ കാരണം പുറത്ത്. അമിത മയക്കുമരുന്നാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2024 ജനുവരിയിലാണ് ജെസ്സി മരിക്കുന്നത്. ഫെന്റനൈലിന്റെയും കൊക്കെയ്‌ന്റെയും വിഷാംശം അമിതമായി ഉള്ളില്‍ച്ചെന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്‌ലഹോമയിലെ തന്റെ പങ്കാളിയുടെ വീട്ടിലാണ് 2024 ജനുവരി 24ന് 43കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെസ്സി ജെയ്‌നിന്റെ പങ്കാളിയെയും ഇതേ സ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജെയ്‌നിന്റെ തൊഴിലുടമയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചതും മൃതദേഹം അഴുകി നിലയില്‍ കണ്ടെടുത്തതും.

ഒക്‌ലഹോമ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസറാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണെന്നും പറയുന്നു. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് കാമുകന്റെ തൊഴിലുടമയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊലീസ് വീട് പരിശോധിച്ചത്.

പോണ്‍ മേഖലയിലെ പ്രമുഖ നടിയായിരുന്നു ജെസ്സി ജെയ്ന്‍. 100ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടി. 2002ലാണ് കരിയര്‍ ആരംഭിക്കുന്നത്. 2017ല്‍ രംഗത്തുനിന്ന് പിന്‍വാങ്ങി. സിഎന്‍ബിസി ഡോക്യുമെന്ററി പോണ്‍: ബിസിനസ് ഓഫ് പ്ലഷറിലും അവര്‍ വേഷമിട്ടിട്ടുണ്ട്.

Oklahoma porn star Jesse Jane cause of death revealed in autopsy report