സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പുതിയ ഇലക്ട്രിക് കാര്‍ പ്രഖ്യാപനവുമായി ഒല. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം നാല് സെക്കന്‍ഡ് മതിയാവുമെന്ന് ഒല ഇലക്ട്രിക് അവകാശപ്പെട്ടു. 2024ല്‍ ആവും കാര്‍ വിപണിയിലിറക്കുകയെന്ന് ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.
|
ഇന്ത്യയിലെ അതിവേഗ കാറുകളിലൊന്നാവും തങ്ങളുടെ കാറെന്നും പുതിയ ഇന്ത്യയുടെ നിര്‍വചനമാവും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിര്‍മിച്ചതിലേറ്റവും സ്‌പോര്‍ട്ടിയസ്റ്റ് കാറാവും തങ്ങളുടേത്. ഗ്ലാസ് റൂഫായിരിക്കും വാഹനത്തിന്റേത്. താക്കോലും ഹാന്‍ഡിലുകളും കാറിനുണ്ടാവില്ലെന്നും ഭവീഷ് അഗര്‍വാള്‍ പറയുന്നു.
തമിഴ്‌നാട്ടിലെ ഒലയുടെ ഫാക്ടറിയിലാണ് പുതിയ കാറിന്റെ നിര്‍മാണം. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
അതേസമയം ടാറ്റയുടെ നെക്‌സോണ്‍ ഇവി ഒറ്റച്ചാര്‍ജില്‍ 437 കിലോമീറ്ററാണ് സഞ്ചരിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ 9.4 സെക്കന്‍ഡാണ് നെക്‌സണിന് വേണ്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





