14
Apr 2024
Tue
14 Apr 2024 Tue
oman air summer schedule

മസ്‌കത്ത്: കേരളം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്കുള്ള വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ( Oman air summer schedule announced )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് – 07, കൊച്ചി – 14, തിരുവനന്തപുരം – 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ലഖ്‌നോ വിമാനത്താവളങ്ങളിലേക്കും ഒമാന്‍ എയര്‍ പറക്കും.

മസ്‌കത്തില്‍ നിന്ന് ലോകത്തെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ വിമാനങ്ങളുള്ളത്്. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.